ADVERTISEMENT

ദോഹ ∙ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പ്രവാസി വെല്‍ഫെയര്‍ പുസ്തകങ്ങൾ നൽകി. അബൂഹമൂറിലെ ഐ.സി.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രമോഹന്‍ ഐ.സി.സി പ്രസിഡന്‍റ് എ.പി മണികണ്ഠന്‌ പുസ്തകങ്ങള്‍ കൈമാറി.

ഐ.സി.സി വൈസ് പ്രസിഡന്‍റ് സുബ്രമണ്യ ഹെബ്ബഗലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, സെക്രട്ടറി അബ്രഹാം ജോസഫ്, മാനേജിംഗ് കമ്മറ്റിയംഗങ്ങളായ അര്‍ഷദ് അലി, സജീവ് സത്യശീലന്‍, നന്ദിനി അബ്ബഗൗനി, എം.വി സത്യന്‍, ഗാര്‍ഗിബെന്‍ സത്യ, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്‍റുമാരായ മജീദ് അലി, റഷീദ് അലി, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, റബീഅ്‌ സമാന്‍, ഷുഐബ് അബ്ദുറഹ്മാന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

non-resident-welfare-books-were-given-to-the-library-qatar1

വയനാട് ദുരിത ബാധിതര്‍ക്കായി അപെക്സ്ബോഡികളുടെ നേതൃത്വത്തില്‍ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ വിഹിതം ഐ.സി.ബി.എഫ്  പ്രസിഡന്‍റ് ഷാനവാസ് ബാവക്ക് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രമോഹന്‍ കൈമാറി.  ഐ.സി.ബി.എഫ് വൈസ് പ്രസിഡന്‍റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സെക്ക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മറ്റിയംഗങ്ങളായ സറീന അഹദ്, ശങ്കര്‍ ഗൗഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.

English Summary:

Pravasi Welfare Donated Books to the Newly Started Library at Indian Cultural Center Headquarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com