ADVERTISEMENT

മനാമ ∙ ബഹ്റൈൻ കേരളീയ സമാജത്തിന്‍റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള ബഹറൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സെപ്റ്റംബർ 6  ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കും. കേരളത്തിലെ വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന രുചി മേളക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ അടക്കമുള്ളവർ പ്രദർശനം കാണാൻ എത്തിച്ചേരുമെന്നും പ്രസിഡന്‍റ് പി വി.രാധാകൃഷ്ണപിള്ള അറിയിച്ചു.

bahrain-keralia-samajam-ruchi-mela-on-tomorrow2

വിവിധ ഭക്ഷണ സംസ്ക്കാരത്തെ പ്രതിനിധികരിക്കുന്ന മുപ്പതോളം സ്റ്റാളുകളാണ് മേളയിൽ ഉണ്ടാവുക. സെപ്റ്റംബർ 6 രണ്ട് മണി മുതൽ നടക്കുന്ന മഹാ രുചിമേളക്കിടയിൽ നിരവധി വിനോദ പരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവതാരകനും മജീഷ്യനുമായ രാജ് കലേഷ് പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് മഹാ രുചിമേള കൺവീനർ എൽദോ പൗലോസ് 39545643 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

English Summary:

Bahrain Keralia Samajam Ruchi Mela on Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com