വയനാട് ദുരന്തം: 'അവാബി മലയാളി കൂട്ടായ്മ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
Mail This Article
മസ്‌കത്ത്∙ അൽ അവാബിയിലെ മലയാളി കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 115,000 രൂപ മുഖ്യമന്ത്രിക്ക് കൈമാറി. അവാബിയിൽ നിർമാണ മേഖലയിലെ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അന്യ രാജ്യക്കാരുമായവർ ചേർന്ന് ബിരിയാണി ചലഞ്ചിലൂടെയും സംഭവനയുമായി സ്വരൂപിച്ച തുകയാണ് തിരുവന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ച് അവാബി മലയാളി കൂട്ടായ്മ സെക്രട്ടറി കൃഷ്ണൻ കുട്ടിയും നന്ദ ഗോപനും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്.
വയനാടിൽ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് ആകാനും അവരുടെ ഹൃദയ വേദനയിൽ ഒപ്പം നിന്ന് പ്രവർത്തിക്കുവാനും ആണ് ഈ തുക സമാഹരിച്ചതെന്ന് അവാബി മലയാളി കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്‍റ് ബൈജു എട്ടുമുന, സെക്രട്ടറി കൃഷ്ണൻ കുട്ടി, മറ്റു ഭാരവാഹികളായ സന്തോഷ്, ഷിഹാവുദ്ധീൻ, ഗോപൻ, രവീന്ദ്രൻ, ഷിഹാബ്, സതികുമാർ മറ്റു അംഗങ്ങളും നേതൃത്വം നൽകി.