ലോകകപ്പ് യോഗ്യതാ മത്സരം: ഖത്തറിന് തോൽവി
Mail This Article
×
ദോഹ ∙ ലോകകപ്പ് യോഗ്യതാ മത്സരത്തിന്‍റെ മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഖത്തറിന് തോൽവി. ഇന്നലെ ദോഹയിൽ നടന്ന മത്സരത്തിൽ യുഎഇയോടാണ് ഖത്തർ പരാജയപ്പെട്ടത്. ഗോൾ നില 3-1.
ആദ്യപകുതിയിൽ മികച്ച കളി പുറത്തെടുത്ത ഖത്തർ ഒരു ഗോൾ സ്വന്തമാക്കിയെങ്കിലും അത് വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇബ്രാഹിം അൽ ഹസൻ നേടിയ ഗോളിലൂടെ ഖത്തർ ആദ്യപകുതിയിൽ ലീഡ് നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെ കളിക്കളത്തിൽ ഇറങ്ങിയ യുഎഇ തുടർച്ചയായി മൂന്ന് ഗോളുകൾ അടിച്ചെടുക്കുകയായിരുന്നു. പരാജയം ഖത്തറിലെ സ്വദേശികളും വിദേശികളുമായ ഫുട്ബോൾ ആരാധകരെ ഏറെ നിരാശപ്പെടുത്തി.
English Summary:
FIFA World Cup 2026 Asian Qualifiers: Qatar Loses to UAE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.