ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച ലഹരിമരുന്നു പിടികൂടി

Mail This Article
ദോഹ ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ നിരോധിത മരുന്നുകൾ പിടികൂടി ഖത്തർ കസ്റ്റംസ്. യാത്രക്കാരനിൽ നിന്നും13,579 ഗുളികകൾ കണ്ടെത്തിയതായി ഖത്തർ കസ്റ്റംസ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ അറിയിച്ചു.
ലഗേജിനുള്ളിൽ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ലഹരി മരുന്നുകൾ കണ്ടെത്തിയത്. വിമാനത്താവളത്തിലെ ബാഗേജ് ബെൽറ്റിൽ നിന്ന് ലഗേജ് സ്വീകരിക്കുന്നതും, തുടർന്ന് സ്കാനിങ്ങിന് വിധേയമാക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.
ലഹരിമരുന്നുകൾ ഉൾപ്പെടെ നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തരുതെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പിനിടെയാണ് ഇത്തരം സംഭവങ്ങൾ. രാജ്യത്തേക്ക് അനധികൃതമായി കടത്തുന്ന ലഹരിവസ്തുക്കൾ ഉൾപ്പെടെയുള്ളവ കണ്ടെത്താൻ നൂതനവും സാങ്കേതിക മികവുള്ളതുമായ ശാസ്ത്രീയ സംവിധാനങ്ങളാണ് ഹമദ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.