ADVERTISEMENT

കുവൈത്ത്‌ സിറ്റി∙ 2024 പാരാലിംപിക്സിൽ കുവൈത്തിന് വേണ്ടി ആദ്യ സ്വർണം കരസ്ഥമാക്കിയ ഫൈസല്‍ സൊറൂറിനെ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അഭിനന്ദിച്ചു.ശനിയാഴ്ച സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടന്ന പുരുഷന്മാരുടെ ഷോട്ട്പുട്ട് - എഫ് 63 ഇനത്തിലാണ് ഫൈസല്‍ സൊറൂര്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്. വൈകല്ല്യങ്ങളെ അതിജീവിച്ച് നേടിയ ഈ നേട്ടവും,പ്രയാസങ്ങളെ അതിജീവിക്കാനുള്ള കുവൈത്തിലെ യുവാക്കളുടെ കഴിവിനെയും അമീര്‍ പ്രശംസിച്ചു.

വരും നാളുകളില്‍,ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ സൊറൂറിന് വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെ എന്നും അമീര്‍ ആശംസിച്ചു.കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍-ഹമദ് അല്‍-സബാഹും പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുള്ള അല്‍ അഹമദ് അല്‍സബാഹ്,യുവജനകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള അല്‍ മുതൈരി എന്നിവരും അഭിനന്ദിച്ചു.

English Summary:

The Kuwaiti ruler congratulated Faisal for winning gold at the Paris Paralympics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com