ADVERTISEMENT

കുവൈത്ത്‌ സിറ്റി∙ കുവൈത്തില്‍ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വടുവഞ്ചാല്‍ വട്ടത്തുവയല്‍ സ്വദേശി വിബിന്‍ വിജയനെ(34) യാണ് മംഗഫിലെ താമസ കേന്ദ്രത്തോട് ചേര്‍ന്ന പാര്‍ക്കിങ് ഏരിയായില്‍ കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാന്നെനാണ് പ്രാഥമിക വിവരം. 

ഡെലിവറി ഡ്യൂട്ടി ചെയ്തു വന്നിരുന്ന കാർ ലോക്ക് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞ മൂന്നാം തീയതി രാത്രിയിലായിരുന്നു സംഭവം. രണ്ട് ദിവസം കഴിഞ്ഞാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. പിതാവ് -വിജയന്‍ . ഭാര്യ- രമിഷ ടി എം .നിഷാന്‍ (5) , ഇവാന്‍ (3) എന്നിവർ മക്കളാണ്.

English Summary:

Malayali youth was found deceased in a car in Kuwait.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com