വയനാട് ദുരിതം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പീപ്പിൾസ് കൾചറൽ ഫോറം യുഎഇ നാഷനൽ കമ്മിറ്റി
Mail This Article
×
അബുദാബി∙ വയനാട് ദുരിത ബാധിതർക്കായി പീപ്പിൾസ് കൾചറൽ ഫോറം യുഎഇ നാഷനൽ കമ്മിറ്റി സമാഹരിച്ച തുക കൈമാറി. പിഡിപി ചെയർമാൻ അബ്ദുൽനാസർ മഅദനിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക കൈമാറി. വൈസ് പ്രസിഡന്‍റ് റാഷിദ് സുൽത്താൻ മലപ്പുറം കലക്ടർക്കാണ് ചെക്ക് (66,666 രൂപ) നൽകിയത്. പിസിഎഫ് ഫുജൈറ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഇബ്രാഹിം ആതവനാട്, പിഡിപി ജില്ലാ ജോയിൻ സെക്രട്ടറി നിസാം കാളമ്പാടി, എൻ.കെ.ഖാലിദ് എന്നിവർ പങ്കെടുത്തു.
English Summary:
People's Cultural Forum UAE National Committee donated to the relief fund
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.