അബുദാബി കിരീടാവകാശി എത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്
Mail This Article
×
ന്യൂഡൽഹി ∙ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തി. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇന്നു രാവിലെ 11.15നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്നു രാജ്ഘട്ടിൽ ആദരമർപ്പിക്കും. ഉച്ചകഴിഞ്ഞു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചശേഷം നാളെ നടക്കുന്ന പരിപാടികൾക്കായി മുംബൈയിലേക്കു പോകും.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഷെയ്ഖ് ഖാലിദിനെ അനുഗമിക്കുന്നുണ്ട്.
English Summary:
Abu Dhabi Crown Prince arrives; Meeting with Prime Minister today.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.