ADVERTISEMENT

കുവൈത്ത് : സമൂഹത്തിൽ വിവിധ തുറകളിലുള്ള വരെ സംഘടനായുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ കണക്ട് ടു കെ കെ എം എ പരിപാടിക്ക് ഓപചാരികമായ തുടക്കം. ചടങ്ങിൽ വെച്ചു മെമ്പർഷിപ് പ്രചരണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ആദരിക്കുകയും ചെയ്തു.  ഖൈത്താൻ രാജധാനി ഓഡിറ്റോറിയത്തിൽ വച്ച് കേന്ദ്ര പ്രസിഡന്റ് കെ.ബഷീർ ന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി   കെ കെ എം എ  രക്ഷാധികാരി പി കെ അക്ബർ സിദ്ദിഖ് ഉൽഘാടനം ചെയ്തു. നേതൃത്വം ഇസ്ലാമിക വീക്ഷണത്തിൽ പ്രമുഖ പ്രഭാഷകൻ, ഡോ.  അലിഫ് ശുകൂർ ക്ലാസ്സെടുത്തു. സംഘടനയുടെ ഈ വർഷത്തെ മെമ്പർഷിപ് പ്രചാരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം നടത്തിയ പ്രവർത്തകരെയും,  ബ്രാഞ്ചുകളെയും സോണൽ കമ്മിറ്റികളെയും ചടങ്ങിൽ ആദരിച്ചു.

സംഘടനയുടെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റ് ഉത്‌ഘാടനം വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ നിർവഹിച്ചു.  സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കണക്ട് ടു കെ.കെ.എം.എ എന്ന വിഷയത്തെ കുറിച്ച് എഞ്ചിനിയർ നവാസ് പ്രസന്റേഷൻ അവതരിപ്പിച്ചു. കെ കെ എം എ മൈൽസ്റ്റോൺ വിഡിയോ പ്രസന്റേഷൻ മുൻ പ്രസിഡന്റ്‌ അബ്ദുൽ ഫത്താഹ് തയ്യിലും, സംഘടനയുടെ നിലവിലെ സ്ട്രക്ച്ചർ പ്രസന്റേഷൻ എ ടി നൗഫലും അവതരിപ്പിച്ചു. 

കെ കെ എം എ കേന്ദ്ര ചെയർമാൻ എ.പി അബ്ദുൽ സലാം, പി.എം.ടി മെമ്പർ എൻ.എ മുനീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മെമ്പർഷിപ് ഡ്രൈവിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബ്രാഞ്ചുകൾക്കും സോനലുകൾക്കുമുള്ള കപ്പ്‌ രക്ഷധികാരി പി കെ അക്ബർ സിദ്ധിഖ് ചെയർമാൻ എ പി അബ്ദുൽ സലാം പ്രസിഡണ്ട്‌ കെ ബഷീർ എന്നിവർ വിതരണം ചെയ്തു. 

കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫികർ എം പി പരിപാടി ക്രോഡീകരിച്ചു.  വർക്കിംഗ് പ്രെസിഡന്റുമാരായ കെ.സി റഫീഖ്, ഒ.പി ശറഫുദ്ധീൻ, സംസം റഷീദ്, കേന്ദ്ര സെക്രട്ടറിമാരായ കെ.സി. അബ്ദുൽ കരീം,  കേന്ദ്ര വി.പി മാരായ മെമ്പർഷിപ് ടീം വൈസ് പ്രസിഡന്റ്‌ ഒ.എം ഷാഫി, പി.എം ജാഫർ, ലത്തീഫ് എടയൂർ, നിസാം നാലകത്ത്, ടി. ഫിറോസ്, അസ്‌ലം ഹംസ, അഷ്‌റഫ് മാങ്കാവ്, അബ്ദുൽ കലാം മൗലവി, പി എം ഷെരീഫ്,പി എം ഹാരിസ്, ഹമീദ് മുൽക്കി, പി പി പി സലീം, സിറ്റി സോൺ ആക്ഡിങ് പ്രസിഡന്റ്‌ ജാഫർ  എന്നിവർ പരിപാടിക്ക് നേത്ര്വതം നൽകി. കെ. കെ. എം. എ. കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ സ്വാഗതവും കേന്ദ്ര ട്രെഷറർ മുനീർ കുണിയ നന്ദിയും പറഞ്ഞു

English Summary:

Connect to KKMA Starts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com