മന്ത്രി ജയശങ്കർ സൗദിയിൽ: പ്രഥമ ഇന്ത്യാ-ഗൾഫ് സഹകരണ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും
Mail This Article
×
റിയാദ് ∙ ഇന്ന് ആരംഭിക്കുന്ന പ്രഥമ ഇന്ത്യാ-ഗൾഫ് സഹകരണ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ സൗദിയിൽ എത്തി. സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ജയശങ്കർ ഉഭയകക്ഷി ചർച്ച നടത്തും.
വ്യാപാര, നിക്ഷേപ, ഊർജ, സാംസ്കാരിക മേഖലകളിൽ മികച്ച ബന്ധം പുലർത്തുന്ന ഗൾഫ് രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ജിസിസി രാജ്യങ്ങളിലായി ജോലി ചെയ്യുന്ന 89 ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും ചർച്ചാവിഷയമാകും.
English Summary:
S. Jaishankar arrives in Riyadh to attend India-Gulf Cooperation Council Foreign Ministers' Meeting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.