ADVERTISEMENT

അബുദാബി ∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇൗ മാസം 15 ന് (12 റാബി അൽ അവ്വൽ, ഹിജ്റ 1446 ) സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സർക്കാർ മേഖലയ്ക്ക് നേരത്തെ തന്നെ ഇൗ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

അവധി ദിവസം ജോലി ചെയ്യുന്നവർക്ക് അവധിക്ക് പകരമായി മറ്റൊരു ദിവസം ശമ്പളത്തോടുകൂടിയ അവധി തേടാൻ അർഹതയുണ്ട്. ഗൾഫ് ഉൾപ്പെടെ മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം ഇസ്‌ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ അവ്വൽ 12-നാണ്. 

മലയാളികളെ സംബന്ധിച്ചിടത്തോളം നബിദിന അവധി ഇരട്ടിമധുരം നൽകുന്നു. ഏറെ കാലത്തിന് ശേഷമാണ് തിരുവോണ ദിവസം പൊതു അവധിവരുന്നത്. ഇത് വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി മലയാളികൾ.

English Summary:

Holiday announced for the private sector in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com