ADVERTISEMENT

ദോഹ ∙ പത്തൊൻപതു രാജ്യങ്ങളുടെ പങ്കാളിത്വം, 166ൽ അധികം കമ്പനികൾ, വെറ്ററിനറി ക്ലിനിക്കുകൾ, ഫാർമസികൾ എല്ലാം ഒരുങ്ങി കഴിഞ്ഞു. അറേബ്യൻ സമൂഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പക്ഷിയായ പരുന്തുകളുടെ പ്രദർശനത്തിനും വിൽപ്പനക്കുമായി കത്താറ - കൾച്ചറൽ വില്ലേജ്  സംഘടിപ്പിക്കുന്ന കത്താറ ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺസ് എക്‌സിബിഷൻ 'സുഹൈൽ 2024' ന്റെ എട്ടാമത് പതിപ്പിന്  നാളെ തുടക്കമാവും. അഞ്ച് ദിവസത്തെ പരിപാടിയിൽ പരുന്തുകളുടെ പ്രദര്‍ശനത്തോടൊപ്പം ഏറ്റവും പുതിയ വേട്ടയാടൽ ആയുധങ്ങൾ, ഉപകരണങ്ങൾ,  ഔട്ട്ഡോർ ഹണ്ടിങ് ഗിയർ എന്നിവയുടെ വിൽപ്പനയും നടക്കും.

പരുന്തുകളുടെ  വിപുലമായ  പ്രദർശനങ്ങൾ, വേട്ടയാടുന്ന ആയുധങ്ങൾ, റൈഫിളുകൾ, ഫാൽക്കൺറി ഗിയർ, ഔട്ട്‌ഡോർ ഹണ്ടിങ്, ക്യാമ്പിങ് ഉപകരണങ്ങൾ എന്നിവയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ വർഷത്തെ പ്രദർശനം ഏറ്റവും മികച്ചതായിരിക്കുമെന്ന് സഹൈൽ 2024-ന്റെ ഡയറക്ടർ അബ്ദുൽ അസീസ് അൽ സെയ്ദ് പറഞ്ഞു. പരുന്തുകളുടെ ലേലമായിരിക്കും  ഏറ്റവും ശ്രദ്ധേയമായ പരിപാടി. അപൂർവം ഇനത്തിൽപെട്ട പരുന്തുകൾ ലേലത്തിൽ ഉണ്ടാവും. ലേലത്തിലെ പങ്കാളിത്തം ഇ-ആപ്ലിക്കേഷൻ വഴിയായിരിക്കും.

വൈവിധ്യമാർന്ന മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ ശാസ്ത്രീയ സെമിനാറുകള്‍ പ്രഭാഷണങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.  

ഫാൽക്കണുകൾക്കും പക്ഷികൾക്കുമായി വെറ്ററിനറി ക്ലിനിക്കുകളും ഫാർമസികളും ഉണ്ടാകും, കൂടാതെ മെഡിക്കൽ, ലബോറട്ടറി സേവനങ്ങൾ നൽകുകയും പക്ഷി പരിപാലനത്തിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ആവശ്യമായ മരുന്നുകളും ചികിത്സാ കുറിപ്പുകളും നൽകും 2017 മുതലാണ് കത്താറ കൾചറൽ വില്ലേജ് നേതൃത്വത്തിൽ  സുഹൈൽ ഫാൽക്കൺ മേളയ്ക്ക് തുടക്കം കുറിച്ചത്. ഓരോ വർഷവും ആയിരക്കണക്കിന് സന്ദർശകരും വൻ തുകയുടെ വില്പനയും മേളയിൽ നടക്കാറുണ്ട്.

English Summary:

Katara International Hunting and Falcons Exhibition S'hail 2024 Begins at Katara Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com