ADVERTISEMENT

കുവൈത്ത്‌ സിറ്റി∙ ഉപപ്രധാനമന്ത്രിയും എണ്ണ വകുപ്പ് മന്ത്രിയുമായ ഡോ. ഇമാദ് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ അതീഖിയുടെ രാജി അമീര്‍ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽജാബർ അൽ സബാഹ് രാജി സ്വീകരിച്ചുകൊണ്ട് അമീരി ഉത്തരവ് പുറപ്പെടുവിച്ചു. ഒപ്പം, പകരം ധനകാര്യ  സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൗറ സുലൈമാന്‍ സലേം അല്‍ ഫസാമിനെ  എണ്ണ വകുപ്പ്  താൽക്കാലിക ചുമതല നല്‍കി നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് അമീരി ദിവാന്‍ ഉത്തരവ് പുറത്തിറക്കിയത്. 

രാജി സംബന്ധിച്ച് പ്രധാനമായും രണ്ട് ഉത്തരവുകളാണുള്ളത്. ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരമാണ് ഉപപ്രധാനമന്ത്രിയുടെയും എണ്ണ വകുപ്പ്മന്ത്രിയുടെയും രാജി സ്വീകരിക്കുന്നത് . അമീരി ഉത്തരവ് പുറപ്പെടുവിച്ച അന്ന് മുതല്‍ ഇത് ബാധകമാണന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭയിലെ മൂന്നാമനാണ് രാജി വച്ചിരിക്കുന്നത്. പ്രധാനമന്ത്രിയോടെ ഒപ്പം, രണ്ട് ഉപപ്രധാനമന്ത്രിമാരുള്ളതില്‍ ഒരാളുമായിരുന്നു ഡോ. ഇമാദ് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ അതീഖി.

English Summary:

Kuwaiti emir accepts oil minister's resignation, appoints finance minister as acting oil chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com