സ്റ്റോൺ പാർക്ക് നിർമാണത്തിന് ഒരുങ്ങി മക്ക
Mail This Article
×
മക്ക ∙ പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ ഭാഗമായി, ഏകദേശം 1000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റോൺ പാർക്ക് നിർമിക്കാൻ മക്ക മുനിസിപ്പാലിറ്റി. റീസൈക്കിൾ ചെയ്ത വസ്തുക്കളും മറ്റ് നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളും ഉപയോഗിച്ച് നിർമിക്കുന്ന ഈ പാർക്ക്, മക്കയിലെ പൊതു ഇടങ്ങളുടെ ഭൂപ്രകൃതി മെച്ചപ്പെടുത്തുകയും പാരിസ്ഥിതിക സന്തുലനം നിലനിർത്തുകയും ചെയ്യും.
ഇരിപ്പിടങ്ങൾ, കല്ലുകൾക്ക് ചുറ്റുമുള്ള പാതകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ തുടങ്ങിയവയും നിർമിക്കും. ഉപയോഗിച്ചിരിക്കുന്ന പാറകളും കല്ലുകളും വൃത്തിയാക്കാനും പരിപാലിക്കാനും എളുപ്പമുള്ള വസ്തുക്കളാണ്. അതിനാൽ പതിവ് അറ്റകുറ്റപ്പണികളുടെ ആവശ്യകത കുറയ്ക്കുന്നു. താപനിലയിലും മഴയിലും വരുന്ന മാറ്റങ്ങൾ കണക്കിലെടുക്കുന്ന ഡിസൈനുകളും പരിഷ്കരിക്കാനാകും.
English Summary:
Makkah’s First Stone Park to Promote Sustainability
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.