ADVERTISEMENT

ദുബായ് ∙ നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് ദുബായിക്ക് തുടക്കം കുറിച്ചു.  4.5 ബില്യൺ ദിർഹം പ്രാരംഭ മുതൽമുടക്കിൽ നിർമിക്കുന്ന സർവകലാശാല സ്പെഷ്യലൈസ്‌ഡ് ഫ്യൂചർ അക്കാദമിക് പ്രോഗ്രാമുകൾ അനുവദിക്കും.

 അടുത്ത ദശകത്തിൽ ആഗോളതലത്തിൽ മികച്ച 50 യുവ സർവകലാശാലകളിൽ റാങ്ക് നേടാനും ഗവേഷനത്തിലും അക്കാദമിക് നവീകരണത്തിലും ഏറ്റവും മികച്ചത് ആകാനും സർവകലാശാല ലക്ഷ്യമിടുന്നു. രാജ്യത്തെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് ഇന്ന് ഒരു പുതിയ പദ്ധതി ആരംഭിക്കുകയാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ കുറിച്ചു. രാജ്യാന്തര പ്രോഗ്രാമുകളിലൂടെ ആഗോള വേദിയിൽ മത്സരിക്കാൻ ബിരുദധാരികളെ രൂപപ്പെടുത്തുന്ന സർവകലാശാല യുഎഇയുടെ വികസന ലക്ഷ്യങ്ങൾ നിറവേറ്റും.  ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ ഉൾക്കൊള്ളാനും നമ്മുടെ രാഷ്ട്രത്തിന് മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് അവയെ ഉപയോഗപ്പെടുത്താനും കഴിവുള്ള തലമുറകളെ സൃഷ്ടിക്കുക എന്നതാണ് യഥാർഥ വെല്ലുവിളിയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

കുടുംബം: നമ്മുടെ രാഷ്ട്രത്തിൻ്റെ അടിത്തറ' എന്ന പ്രമേയം ഉയർത്തിക്കാട്ടുന്ന പത്ത് വർഷത്തെ പദ്ധതിയായ ദുബായ് സോഷ്യൽ അജണ്ട 33 ന്റെ കുടക്കീഴിലാണ് പദ്ധതി ആരംഭിച്ചത്. എമിറാത്തി കുടുംബങ്ങളുടെ ജീവിതത്തിന്റെ വിവിധ വശങ്ങൾ സംരക്ഷിച്ചും ശാക്തീകരിച്ചും മെച്ചപ്പെടുത്തിയും അവരെ പിന്തുണയ്ക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. പാർപ്പിടം, ജീവിതനിലവാരം, വ്യക്തിത്വവും മൂല്യങ്ങളും, സാമൂഹിക ഐക്യം, ആരോഗ്യ സംരക്ഷനം, യുഎഇയുടെ പുതുതലമുറയുടെ ഭാവി കഴിവുകൾ തുടങ്ങിയ മേഖലകളെ ഇത് ബന്ധപ്പെടുത്തുന്നു.  പത്തുവർഷത്തെ അജണ്ടയിലെ പ്രധാന സ്തംഭമാണ് വിദ്യാഭ്യാസം. ഭാവി ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്ന തരത്തിൽ അതിൻ്റെ വിദ്യാഭ്യാസ സമ്പ്രദായം ഉയർത്തുന്നതിൽ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

English Summary:

National University of Dubai was launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com