ADVERTISEMENT

റിയാദ് ∙ രാജ്യ സുരക്ഷയെ അപകടപ്പെടുത്തുന്ന വിധത്തിൽ തീവ്രവാദ സംഘടനയുമായി സഹകരിച്ചു പ്രവർത്തിച്ചതിന് മൂന്ന് പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ത്വലാൽ ബിൻ അലി, മജ്ദി ബിൻ മുഹമ്മദ്, റാഇദ് ബിൻ ആമിർ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

പ്രതികൾ തീവ്രവാദ സംഘടനകൾക്ക് പിന്തുണ നൽകുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.  തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകുകയും സമൂഹത്തിന്റെ സ്ഥിരതയെയും സുരക്ഷയെയും തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രവൃത്തിക്കുകയും ചെയ്തു. ഇവർ കുറ്റക്കാരണെന്ന് കണ്ടെത്തിയ സ്പെഷ്യൽ ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. 

വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾക്ക് അപ്പീൽ നൽകിയിരുന്നു. ഉന്നത കോടതികൾ അപ്പീൽ തള്ളിയതോടെയാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English Summary:

Saudi executes three citizens for inciting terrorism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com