'ടൂര്‍ ഓഫ് സലാല'ക്ക് ടേക്ക് ഓഫ്
Mail This Article
സലാല∙ നാലാമത് എഡിഷന്‍ 'ടൂര്‍ ഓഫ് സലാല' സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് തുടക്കം. ഒന്നാം ദിനമായ ഇന്നലെ സദാ ബീച്ച് മുതല്‍ മിര്‍ബാത്ത് കോട്ട വരെ 131.2 കിലോമീറ്റര്‍ ആയിരുന്നു മത്സരം. രണ്ടാം ദിനമായ ഇന്ന് ദഹാരിസ് ബീച്ചില്‍ നിന്ന് ആരംഭിച്ച് വാദി ദര്‍ബാത്തില്‍ അവസാനിക്കും. 12.4 കിലോമീറ്റര്‍ ആണ് മത്സര ദൂരം. രാവിലെ ഒമ്പത് മണിക്ക് മത്സരം ആരംഭിക്കും. മത്സര വഴികളില്‍ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും.
മൂന്നാം ഘട്ടത്തില്‍ നാളെ അല്‍ ഹഫയില്‍ നിന്ന് ആരംഭിച്ച് ഇത്തീനില്‍ അവസാനിക്കും. 118.8 കിലോമീറ്റര്‍ ആണ് മത്സര ദൂരം. നാലാം ഘട്ടവും അവസാന ദിനവുമായ ബുധനാഴ്ച മുഗ്‌സൈല്‍ ബീച്ചില്‍ നിന്ന് ആരംഭിച്ച് ദര്‍ബാത്ത് വെള്ളച്ചാട്ടത്തിന് സമീപം അവസാനിക്കും. 138.8 കിലോമീറ്റര്‍ ആണ് മത്സര ദൂരം. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ടൂര്‍ കടന്നുപോകുന്നത്.