കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ വർധിച്ചു
Mail This Article
കുവൈത്ത്സിറ്റി∙ രാജ്യത്ത് ഈ മാസം ആദ്യവാരം 50,557 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി. ആഭ്യന്തരമന്ത്രാലയം ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പുറത്ത് വിട്ട കണക്കില്‍ കഴിഞ്ഞ മാസം 31 മുതല്‍ ഈ മാസം 6 വരെ 50,557 ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 128 വാഹനങ്ങളും 25 മോട്ടര്‍ സൈക്കളുകളും കണ്ടുകെട്ടി.
ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 65 പേരെ പിടികൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചതിന് 66 പേരും പിടിയിലായി. ഇവരെ ജുവൈനെല് വിഭാഗത്തിലേക്ക് കൈമാറിയിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം കണ്ടെത്തേണ്ട 159 വാഹനങ്ങള്‍ പിടിക്കൂടി.
താമസ-കുടിയേറ്റ നിയമലംഘകരായി മാറിയ 23 പ്രവാസികളെ വാഹനപരിശോധനയില്‍ പിടികൂടി. ഇവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. 1,363 വാഹനാപകടങ്ങളിലായി 262 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഗതാഗത നിയമലംഘനങ്ങള്‍ വര്‍ധിച്ച വരുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.മാര്‍ച്ച, എപ്രില്‍ മാസങ്ങളില്‍ ആഴ്ച തോറും നടക്കുന്ന കണക്കെടുപ്പപ്രകാരം 30,000 വച്ചായിരുന്നു.ഇതാണ് ഇപ്പോര്‍ 50,000 എന്ന കണക്കിലേക്ക് ഉയര്‍ന്നിരിക്കുന്നത്.