ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവും. Image Credit: WAM
Mail This Article
×
ADVERTISEMENT
ന്യൂഡൽഹി/ അബുദാബി ∙ ഇന്ത്യ സന്ദർശിക്കുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവും കൂടിക്കാഴ്ച നടത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശാശ്വത സൗഹൃദവും സഹകരണവും ഇരുവരും ചർച്ച ചെയ്തു.
ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ വിജയകരമായ സാമ്പത്തിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും പരസ്പര സമൃദ്ധിക്കായി ഇരു രാജ്യങ്ങളുടെയും ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ആവർത്തിച്ചു.
1 / 2
ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവും. Image Credit: WAM
2 / 2
രാഷ്ട്രപതി ഭവനിലെ സന്ദർശക പുസ്തകത്തിൽ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒപ്പുവയ്ക്കുന്നു. Image Credit: WAM
പരസ്പര സഹകരണത്തിനും സുസ്ഥിര വളർച്ചയ്ക്കുമുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടടിക്കും. കൂടാതെ, വ്യാപാരവും നിക്ഷേപവും ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിൻ്റെ ആഴവും ശക്തിയും എടുത്തുകാണിച്ചുകൊണ്ടാണ് യോഗം അവസാനിച്ചത്.
English Summary:
Abu Dhabi Crown Prince meets President Droupadi Murmu in New Delhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.