ADVERTISEMENT

ഷാർജ ∙ ഈ വർഷം നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ബുക്കിഷ്' മലയാളം സാഹിത്യ ബുള്ളറ്റിനിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ദശവാർഷിക പതിപ്പായ ഈ വർഷം സ്കൂൾ, കോളജ് വിദ്യാർഥികൾക്കും 10 വിദേശരാജ്യങ്ങളിലെ മലയാളികൾക്കും അവസരമുണ്ട്. 

മലയാളത്തിലുള്ള മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങൾ തുടങ്ങിയവ രചയിതാവിന്റെ പാസ്പോർട്ട് സൈസ് ഫൊട്ടോ, മൊബൈൽ ഫോൺ നമ്പർ, താമസിക്കുന്ന സ്ഥലം/ എമിറേറ്റ്, പഠിക്കുന്ന സ്കൂൾ, ക്ലാസ്, വയസ്സ് എന്നിവ സഹിതം bookishsibf@gmail.com എന്ന ഇ–മെയിൽ വിലാസത്തിലേയ്ക്ക് 2024 ഒക്ടോബർ 10–ാം തിയതിക്ക് മുൻപായി അയക്കണം.

മലയാളത്തിൽ‌ ടൈപ്പ് ചെയ്ത് വേർഡ് ഫയലില്‍ ലഭിക്കുന്ന വളരെ ചെറിയ സൃഷ്ടികളിൽ തിരിഞ്ഞെടുത്തവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. പ്രസിദ്ധീകരണം സംബന്ധിച്ച എഴുത്തുകുത്തുകൾ ഉണ്ടായിരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക്: 0504146105 /052 979 1510/+971 50 301 6585/ 0567 371376(വാട്സാപ്പ്).  തുടർച്ചയായ പത്താം വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്. 
ഇ–മെയില്‍: bookishsibf@gmail.com.  

English Summary:

Entries Invited for Bookish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com