ADVERTISEMENT

അബുദാബി ∙ ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫൂലെ നാഷനൽ ഫെലോഷിപ് അവാർഡ് ജുബൈർ വെള്ളാടത്തിന്. വിജ്ഞാന സാഹിത്യ വിഭാഗത്തിൽ ‘എന്റെ ആനക്കര നാൾവഴികൾ നാട്ടുവഴികൾ’ എന്ന ചരിത്ര പഠനപുസ്തകത്തിനാണ് പുരസ്കാരം. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. 

പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി ഗ്രാമമായ ആനക്കരയെക്കുറിച്ചുള്ള പഠനമാണ് പുസ്തകം. ആനക്കര സ്വദേശിയായ ജുബൈർ 25 വർഷമായി അബുദാബിയിലുണ്ട്. അക്ഷരജാലകം ഓവർസീസ് പ്രസിഡന്റാണ്. ഭാര്യ ശബ്ന. മക്കൾ: റീം ഹനാൻ, മർവാൻ ഇബാദ്.

English Summary:

Mahatma Jyotiba Phule Award for Jubair Velladath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com