ADVERTISEMENT

മസ്‌കത്ത് ∙ നിസ്‌വയിൽ തൊഴിലിടത്തിലുണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വടകര സ്വദേശി മോഹനൻ നാട്ടിലേക്ക് മടങ്ങി. നിസ്‌വയിലെ അൽ ഹംറയിൽ വച്ചുണ്ടായ അപകടത്തിലാണ് മോഹനന് തലയ്ക്ക് സാരമായി പരുക്കേറ്റത്. ജോലിക്കിടയിൽ വഴുതിവീഴുകയായിരുന്നു. ഒരാഴ്ചയോളം നിസ്‌വ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

നിസ്‌വയിലെയും മസ്‌കത്തിലെയും സാമൂഹിക പ്രവർത്തകരുടെ കൂട്ടായ പരിശ്രമം മൂലമാണ് മോഹനനെ തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് അയക്കാൻ സാധിച്ചത്. ആശുപത്രി ബിൽ, വിമാനയാത്ര ചെലവ് ഉൾപ്പെടെയുള്ള ഭീമമായ തുക ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം, ചാരിറ്റി വിങ് എന്നിവടങ്ങളിൽ നിന്ന് സമാഹരിച്ചു. സാമൂഹിക പ്രവർത്തകരായ ദീപേഷ്, ബാബുരാജ്, ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിൽ മോഹനന്റെ നാട്ടിലേക്കുള്ള യാത്രസാധ്യമായത്. തുടർചികിത്സ നാട്ടിൽ തുടരാനാണ് തീരുമാനം.

English Summary:

Vadakara native returned home.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com