ADVERTISEMENT

ദുബായ് ∙ ഹ്രസ്വസന്ദർശനത്തിന് യുഎഇയിൽ എത്തിയ യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിനു ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് ഊഷ്മള സ്വീകരണം. ചെയർമാൻ എം.എ. യൂസഫലി മെത്രാപ്പൊലീത്തയെ സ്വീകരിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവ മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയുടെ സ്നേഹോപഹാരം യൂസഫലിക്ക് സമ്മാനിച്ചു.

സഭയ്ക്ക് നൽകിവരുന്ന എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത നന്ദി അറിയിച്ചു. യുഎഇ പാത്രിയർക്കൽ വികാരി കുര്യാക്കോസ് മാർ യൗസേബിയോസ്, കമാൻഡർ തോമസ് ദാസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം സരിൻ ചീരൻ എന്നിവരും മെത്രാപ്പൊലീത്തയ്ക്കൊപ്പം ഉണ്ടായിരുന്നു.

English Summary:

Reception for Dr. Joseph Mar Gregorios at Lulu Group headquarters

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com