ബുറൈമിയിലെ ഇന്ത്യൻ എംബസിയുടെ മുൻ ഓണററി കൗൺസിലർ അന്തരിച്ചു
Mail This Article
×
ബുറൈമി ∙ ബുറൈമിയിലെ ഇന്ത്യൻ എംബസിയുടെ മുൻ ഓണററി കൗൺസിലറും ഒമാൻ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുമായിരുന്ന കണ്ണൂർ കക്കാട് സ്വദേശി പരേതരായ മേപ്പാടൻ കുഞ്ഞിക്കണ്ണന്‍റെ മകൻ കൃഷ്ണകൃപയിൽ കെ.എം ദിവാകരൻ (75) നാട്ടിൽ അന്തരിച്ചു.
ഇന്ന് രാവിലെ മുതൽ ഉച്ചക്ക് 1 മണി വരെ കണ്ണൂരിൽ കക്കാട് സ്വന്തം വീടായ കൃഷ്ണകൃപയിൽ പൊതു ദർശനം. തുടർന്ന് 4 മണിക്ക് തറവാടായ കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് സംസ്കാരം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: കെ.എം. പാറു. ഭാര്യ: ശ്രീജ. മക്കൾ: ജിതിൻ ദിവാകർ (Project manager in Defence Contracting Company, Australia, അംബിക (MBBS student). സഹോദരങ്ങൾ: സദാനന്ദൻ കെ.എം, രാമചന്ദ്രൻ കെ.എം, സരോജിനി കെ.എം, രാമാവതി കെ.എം, ശ്യാമള കെ.എം.
English Summary:
Former Honorary Counselor of Indian Embassy in Buraimi passed away in own country
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.