സംവാദം സംഘടിപ്പിച്ച് കെ എം സി സി ധിഷണ
Mail This Article
ദോഹ ∙ കെ.എം.സി.സിയുടെ ഉപഘടകമായ ധിഷണ ‘സി.എച്ച് : ധിഷണകൊണ്ടുദിച്ച രാഷ്ട്രീയ താരകം’ എന്ന വിഷയത്തിൽ ആശയ സംവാദം സംഘടിപ്പിച്ചു. ഗവേഷണ പഠന കോഴ്സിലെ പഠിതാക്കളാണ് വിവിധ വിഷയങ്ങൾ അവതരിപ്പിച്ചത്. കെ.എം.സി.സി. പ്രവർത്തകരിൽ രചനാതാൽപ്പര്യം വളർത്തുവാൻ വേണ്ടി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ബുള്ളറ്റിൻ കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.കെ.അബ്ദുറഹീം പ്രകാശനം ചെയ്തു.
ജനറൽ കൺവീനർ മുസമ്മിൽ വടകര ആദ്യപ്രതി ഏറ്റുവാങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ധിഷണ ചെയർമാൻ ഇ.എ.നാസർ അധ്യക്ഷത വഹിച്ചു. കെ.എം.അമ്മദ്, ഷഫീർ വാടാനപ്പള്ളി, പി.പി.സമദ്, ഹമദ് ബിൻ സിദ്ധീഖ്, മുസ്തഫ മാസ്റ്റർ ചർച്ച നയിച്ചു. മജീദ് ഹുദവി മലപ്പുറം ചരിത്രപഠനത്തിന്റെ അനിവാര്യതയെപ്പറ്റി പ്രഭാഷണം നടത്തി. മൊയ്തീൻകുട്ടി പട്ടാമ്പി, ഇബ്രാഹിം കുട്ടി കോട്ടക്കൽ എന്നിവർ സംസാരിച്ചു.
ക്വിസ് മത്സരത്തിൽ റിയാസ് പറളിയിൽ, കെ.എച്ച്.ഷഫീർ, അഫ്സൽ കിളയിൽ വിജയിച്ചു. ധിഷണ ഭാരവാഹികളായ സത്താർ അഹമ്മദ് നാട്ടിക, റഫീഖ് മങ്ങാട്ട്, ജാബിർ കൊയിലാണ്ടി, ഷുഹൈബ് കോട്ടക്കൽ, സലീം ഏലായി, പി.സി.അലി, അബ്ദുറഹ്മാൻ ഹുദവി, പി.പി.ഫഹദ് നേതൃത്വം നൽകി. ജനറൽ കൺവീനർ മുസമ്മിൽ വടകര സ്വാഗതവും കൺവീനർ ഇജാസ് പുനത്തിൽ നന്ദിയും പറഞ്ഞു.