അനുശോചന യോഗം സംഘടിപ്പിച്ചു
Mail This Article
കുവൈത്ത് സിറ്റി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഉദുമ എംഎൽഎയുമായിരുന്ന കെ.പി. കുഞ്ഞികണ്ണന്റെ നിര്യാണത്തിൽ ഒഐസിസി കുവൈത്ത് കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
നന്മയും ആദർശശുദ്ധിയും സൗമ്യമായ പെരുമാറ്റവും കൊണ്ടു ജനങ്ങളെ ആകർഷിച്ച, കാസർകോട് ജില്ലയിലെ കോൺഗ്രസ് പാർട്ടിയെ വളർത്തുന്നതിൽ നിർണായകമായ പങ്കു വഹിച്ച കെ.പി. കുഞ്ഞിക്കണ്ണന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് തീരാനഷ്ടമാണെന്നു അനുശോചനയോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു സംസാരിച്ചു
ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നാസർ ചുള്ളിക്കര അധ്യക്ഷത വഹിച്ച യോഗം ഒഐസിസി കുവൈത്ത് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു നാഷനൽ കമ്മിറ്റി സെക്രട്ടറിമാരായ നിസാം, പി. എ. സുരേഷ് മാത്തൂർ, മീഡിയ കൺവീനർ ജോർജി, യൂത്ത് വിങ്ങിനു വേണ്ടി ഇസ്മായിൽ കൂനത്തിൽ, കാസർകോട് ജില്ലാ ഭാരവാഹികളായ അനിൽ ചീമേനി, നൗഷാദ് കള്ളാർ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളായ എബി അത്തിക്കയം, ലിപിൻ മുഴക്കുന്ന്, സിനു ജോൺ, റിജോ കോശി, ഈപ്പൻ ജോർജ്, നാസർ കായംകുളം എന്നിവർ അനുശോചന പ്രസംഗം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ട്രഷറർ രാജേഷ് വെള്ളിയാട്ട് നന്ദിയും അറിയിച്ചു സംസാരിച്ചു.