തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
കുവൈത്ത് സിറ്റി ∙ തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാസ്‌ക്) പൊന്നോണം 2k24 അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ട്രാസ്‌ക് പ്രസിഡന്റ് ബിജു കടവി നിര്‍വഹിച്ചു. ബേസില്‍ വര്‍ക്കി, വിനോദ് കുമാര്‍, ട്രാസ്‌ക് ജനറല്‍ സെക്രട്ടറി മുകേഷ് ഗോപാലന്‍ , വനിതവേദി ജനറല്‍ കണ്‍വീര്‍ ജെസ്നി ഷമീര്‍, വൈസ് പ്രസിഡന്റ് ജഗദാംബരന്‍, കളിക്കളം കോര്‍ഡിനേറ്റര്‍ അനഘ രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സിജു. എം.എല്‍ സ്വാഗതം പറഞ്ഞു.
ആര്‍ട്സ് കണ്‍വീനര്‍ ബിജു സി.ഡി, വെളാന്‍റീയര്‍ കണ്‍വീനര്‍ ജില്‍ ചിന്നന്‍, മീഡിയ കണ്‍വീനര്‍ വിഷ്ണു കരിങ്ങാട്ടില്‍ വനിതാവേദി സെക്രട്ടറി ഷാന ഷിജു, ജോയിന്റ് സെക്രട്ടറി സക്കീന അഷറഫ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. മുതിര്‍ന്ന വിഭാഗക്കാരുടെ പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനം മെഹബുള്ള-അബുഹലീഫ ഏരിയ കരസ്ഥമാക്കി. പായസ-പാചക മത്സരത്തില്‍ ഫഹാഹീല്‍ ഏരിയ അംഗം ദൃശ്യ പ്രസാദ് ഒന്നാം സ്ഥാനത്തിന് അര്‍ഹയായി.
നാട്ടില്‍ നിന്നും അതിഥിയായി എത്തിയ രാജേഷ് എടതിരിഞ്ഞിയുടെ നേത്യത്വത്തില്‍ അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് സ്വാദിഷ്ടമായ ഓണസദ്യയാണ് നല്‍കിയത്. ട്രാസ്‌ക് വനിതാവേദി ഒരുക്കിയ പൂക്കളവും ആകര്‍ഷണമായിരുന്നു. ട്രാസ്‌കിന്റെ എട്ട് ഏരിയയയില്‍ നിന്നുമുള്ള അംഗങ്ങള്‍ അണിനിരന്ന താലം, ചെണ്ടമേളം, പുലികള്‍, കുമ്മാട്ടികള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഘോഷയാത്ര, അസോസിയേഷന്‍ അംഗങ്ങളുടെ തിരുവാതിര, ഗ്രൂപ്പ് ഡാന്‍സ്, ഓണപാട്ട്,തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.