സിഎസ്ഐ പാരിഷ് ദുബായ് ഇടവക സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
Mail This Article
ദുബായ് ∙ സിഎസ്ഐ പാരിഷ് (മലയാളം) ദുബായ് ഇടവകയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢ ഗംഭീര തുടക്കം. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥിയായിരുന്നു. സിഎസ്ഐ പാരീഷ് (മലയാളം) ദുബായ് ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷനായിരുന്നു.
റവ. ജിജി ജോൺ ജേക്കബ് (സിഎസ്ഐ മധ്യകേരള മഹായിടവക ട്രഷറർ) ജൂബിലി കൺവീനർ ജോൺ കുര്യൻ, മാത്യു വർഗീസ്, ദുബായ് ട്രിനിറ്റി മാർത്തോമ്മാ പള്ളി വികാരി റവ. ലിനു ജോർജ്, ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ അജു ഏബ്രഹാം, റവ. ബ്രൈറ്റ് ബി മോഹൻ, ഇവാഞ്ചലിക്കൽ ചർച്ച് വികാരി റവ. എൽദോ പോൾ, സെന്റ് മേരീസ് കത്തോലിക്ക പള്ളി വികാരി ഫാ. വർഗീസ് കോഴിപ്പാടൻ, അബുദാബി സിഎസ്ഐ പള്ളി വികാരി റവ. ബിജു കുഞ്ഞുമ്മൻ, ജബൽ അലി സിഎസ്ഐ ഓൾ സെയിന്റ്സ് പള്ളി വികാരി റവ. ചാൾസ് എം. ജെറിൽ, എ പി ജോൺ എന്നിവർ പ്രസംഗിച്ചു. ജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്തു.