മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു
Mail This Article
×
ദുബായ് ∙ കൂരാറ (പാനൂർ)യിലെ കൂരാറ 'ജു മാ മസ്ജിദ്, ബദർ ജുമാ മസ്ജിദ്, ദാറുൽ അമാൻ മസ്ജിദ് യു എ ഇകമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികൾക്കായി കലാ സാഹിത്യ മൽസരങ്ങൾ അരങ്ങേറി. മൗലൂദ് പാരായണവും നടന്നു.
സമാപന സമ്മേളനത്തിൽ ടി അഷ്റഫ് അധ്യക്ഷത വഹിച്ചു.നിയാസ് കടയപ്രം ഉദ്ഘാടനം ചെയ്തു. സഈദ് അബ്ദുൽകരീം നൂറാനി മദഹ് പ്രഭാഷണവും എം എം സമീർ അനുസ്മരണ പ്രസംഗം നടത്തി. മഹറൂഫ് കടയപ്രം, അനസ് കെ, സജീർ കൊട്ടൊറൻ , നാസർ സി എച്ച്, റംഷാദ് എം പി, ഖാദർ നെല്ലേരി എന്നിവർ പ്രസംഗിച്ചു.സിറാജ് കെ.പി സ്വാഗതവും ഷബീർ സി. എം. നന്ദിയും പറഞ്ഞു.
English Summary:
Milad fest Organized
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.