ADVERTISEMENT

കുവൈത്ത് സിറ്റി/ തൃശൂർ ∙ പ്രവാസി എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് രചിച്ച  "നഗരത്തിന്‍റെ മാനിഫെസ്റ്റോ " എന്ന നോവൽ സാഹിത്യകാരൻ എം.മകുന്ദൻ പ്രകാശനം ചെയ്തു. നോവൽ രൂപഘടനയിൽ നിന്ന് വ്യതിചലിച്ച് വായനയെ പുനർനിർമിക്കാൻ പ്രേരിപ്പിക്കുന്ന രചനയാണ്  "നഗരത്തിന്‍റെ മാനിഫെസ്റ്റോ " എന്നും നഗരജീവിതം പോലെ വേഗമാണ് ഈ നോവലിനെ ചലനാത്മകമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും കഥാകൃത്തുമായ അശോകൻ ചരുവിൽ, കഥാകൃത്ത്‌ ഐസക് ഈപ്പൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുo സംവിധായകനുമായ ഇ. എം. അഷ്‌റഫ്‌,  സാഹിത്യ അക്കാഡമി സെക്രട്ടറി സി .പി. അബുബക്കർ, കറന്‍റ് ബുക്സ് മാനേജർ കെ. ജെ. ജോണി എന്നിവർ പ്രസംഗിച്ചു.

English Summary:

M Mukundan released Preman Ellath's novel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com