ADVERTISEMENT

റിയാദ് ∙ റിയാദ് സീസണിനു മുന്നോടിയായി പ്രശസ്ത സൗദി ഗായകൻ റാഷിദ് അൽ മജീദ് ആലപിച്ച ഔദ്യോഗിക ഗാനം ലോഞ്ച് ചെയ്തു. ഒക്ടോബർ 12 നാണ് റിയാദ് സീസൺ പരിപാടികൾ ആരംഭിക്കുന്നത്. "ഇവിടെ ഞങ്ങൾ കൂടുതൽ സങ്കൽപ്പിച്ചു, ഞങ്ങളുടെ പ്രതീക്ഷകൾ വളർന്നു, സ്വപ്നം വലുതായി" എന്ന വരികളിലൂടെ റിയാദിന്റെ വളർച്ചയെയും പ്രതീക്ഷകളെയും  പ്രതിനിധീകരിക്കുന്ന ഗാനമാണ് പുറത്തിക്കിയിരിക്കുന്നത്.

റിയാദ് നഗരത്തെ ഏറ്റവും മനോഹരമായ തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന ഗാനത്തിൽ എല്ലാ സീസണുകളിലെയും അതിന്‍റെ പ്രത്യേകതകളേക്കുറിച്ചു ഉള്ള വരികൾ  ഉൾപ്പെടുത്തിയിട്ടുണ്ട്. റിയാദ് സീസൺ ഒക്ടോബർ 12ന് ആരംഭിക്കുകയും 2025 മാർച്ച് വരെ തുടരുകയും ചെയ്യും. പുതിയ സീസണിന്‍റെ ഏരിയകളുടെ വിസ്തീർണ്ണം 7.2 ദശലക്ഷം ചതുരശ്ര മീറ്ററാണ്, അതിൽ 14 വിനോദ മേഖലകൾ, 11 ലോക ചാംപ്യൻഷിപ്പുകൾ, 10 എക്സിബിഷനുകളും ഫെസ്റ്റിവലുകളും, 4,200 കരാറുകളും ഉൾപ്പെടുന്നു. 2,100 കമ്പനികളും, കൂടാതെ പ്രാദേശിക കമ്പനികളുടെ ശതമാനം 95% ആയി.

സീസണിൽ "കിങ്ഡം അരീന" ഏരിയയും, 40% ശേഷി വർധനയും, 200 ആയിരം ചതുരശ്ര മീറ്ററിൽ കൂടുതലുള്ള പ്രദേശവും, 27 ആയിരം സന്ദർശകരുടെ ശേഷിയും, 4 രാജ്യാന്തര പരിപാടികളും ഉൾപ്പെടും. കഴിഞ്ഞ വർഷത്തെ റിയാദ് സീസൺ പരിപാടിയോടനുബന്ധിച്ച് സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സംഘത്തിൽ കേരളത്തിൽ നിന്നെത്തിയ കലാകാരൻമാർ സുവൈദി പാർക്കിലെ വേദിയിൽ കഥകളി അവതരിപ്പിച്ചിരുന്നു. ക്രിസ്റ്റ ഇന്‍റർനാഷനൽ അഡ്വർടൈസിങ് അവാർഡിൽ റിയാദ് സീസൺ ഒരു സ്വർണ്ണ അവാർഡും 7 വെള്ളി അവാർഡുകളും 14 വെങ്കല അവാർഡുകളും നേടിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

English Summary:

unique song sung by Saudi Singer Rashid Al Majeed was launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com