ADVERTISEMENT

അബുദാബി ∙ യുഎഇയിൽ അനുമതിയില്ലാതെ മതവിധികൾ പുറപ്പെടുവിക്കുന്നവർക്ക് 20,000 ദിർഹം മുതൽ 2 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. 

ഫെഡറൽ നിയമം അനുസരിച്ച് രാജ്യത്ത് മതവിധി പുറപ്പെടുവിക്കാൻ അനുമതിയുള്ള ഏക അതോറിറ്റി യുഎഇ കൗൺസിൽ ഫോർ ഫത്‌വ ആണ്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടും. 

നിയമലംഘനം ആവർത്തിച്ചാൽ ഇരട്ടി പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. അടിയന്തരവും അല്ലാത്തതുമായ ഫത്‌വകൾ അബ്ദുല്ല ബിൻ ബയ്യ ചെയർമാനായ യുഎഇ ഫത്‌വ കൗൺസിലാണ് പുറപ്പെടുവിക്കുക. ഇതുമായി ബന്ധപ്പെട്ട പഠന, ഗവേഷണങ്ങൾക്കു ശേഷമായിരിക്കും പ്രഖ്യാപനം.

English Summary:

Up to Dh200,000 fine for issuing unlicensed religious rulings in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com