100 പുതിയ എയർ റൂട്ടുകൾ ആരംഭിക്കാനൊരുങ്ങി ബഹ്‌റൈൻ
Mail This Article
മനാമ ∙ നിലവിലുള്ള സർവീസുകൾ കൂടാതെ നൂറോളം പുതിയ എയർ റൂട്ടുകൾ ആരംഭിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. അടുത്തിടെ നടന്ന റൂട്ട്‌സ് വേൾഡ് 2024 കോൺഫറൻസിന്റെ വിജയത്തെ തുടർന്നാണ് 2026 ഓടെ 100 പുതിയ എയർ റൂട്ടുകൾ ആരംഭിക്കാൻ ബഹ്‌റൈൻ തയാറാകുന്നത്. ബഹ്‌റൈനെ പ്രധാന വ്യോമയാന കേന്ദ്രമായി സ്ഥാപിക്കുന്നതിൽ റൂട്ട്‌സ് വേൾഡ് 2024 സമ്മേളനം നിർണ്ണായകമായ പങ്കു വഹിച്ചതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ സിഇഒ മുഹമ്മദ് യൂസിഫ് അൽ ബിൻഫല പറഞ്ഞു .
ഇവന്റ് ആഗോള വ്യോമയാനത്തിന്റെ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബിയും എടുത്തുപറഞ്ഞു. ചൈനയുടെ വിപുലീകരിക്കുന്ന ടൂറിസം വിപണി ലക്ഷ്യമിട്ട് ഗൾഫ് എയർ ഷാങ്ഹായിലേക്കും ഗ്വാങ്‌ഷുവിലേക്കും പുതിയ റൂട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തു.
230 എയർലൈനുകളിൽ നിന്നും 530 എയർപോർട്ടുകളിൽ നിന്നുമായി 2,300-ലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ സംബന്ധിച്ചത്. വ്യവസായ പ്രഫഷനലുകൾ പങ്കെടുത്ത 9,000-ത്തിലധികം യോഗങ്ങളും ഇതോടനുബന്ധിച്ച് നടന്നു.