ജിയു-ജിറ്റ്‌സു ലോക ചാംപ്യൻഷിപ്പ്: യുഎഇ ടീമിന് 7 മെഡലുകൾ
Mail This Article
×
അബുദാബി ∙ ഗ്രീസിലെ ഹെരാക്ലിയോണിൽ നടന്ന ജിയു-ജിറ്റ്‌സു ലോക ചാംപ്യൻഷിപ്പിൽ യുഎഇ ജിയു-ജിറ്റ്‌സു ദേശീയ ടീം സ്വർണമടക്കം ഏഴ് മെഡലുകൾ നേടി. ഉമർ അൽ സുവൈദി, ഖാലിദ് അൽ ഷിഹ്ഹി എന്നിവർ സ്വർണവും ബൽഖീസ് അബ്ദുൽ കരീം, സായിദ് അൽ കഥീറി, മുഹമ്മദ് അൽ സുവൈദി എന്നിവർ വെള്ളിയും ആയിഷ അൽ ഷംസി, മൈത ശ്രൈം എന്നിവർ വെങ്കലവുമാണ് നേടിയത്.
56 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഉമർ അൽ സുവൈദി തന്നെ പിന്തുണച്ചതിന് യുഎഇ ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും യുഎഇ ജിയു-ജിറ്റ്‌സു ഫെഡറേഷനും നന്ദി അറിയിച്ചു. യുഎഇയുടെ നേട്ടത്തിൽ 62 കിലോ സ്വർണ മെഡൽ ജേതാവ് ഖാലിദ് അൽ ഷിഹ്ഹി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.
English Summary:
UAE TEAM WON GOLD MEDALS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.