ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
Mail This Article
×
ജിദ്ദ ∙ അടുത്ത ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മക്ക, ജിദ്ദ, ബഹ്റ എന്നിവടങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകും. ജുമും, അൽ-കാമിൽ, ഖുലൈസ്, റാബിഗ്, തുറാബ, റാനിയ, അൽ- മുവൈഹ്, ഖുൻഫുദ, അൽ-ലൈത്ത്, താഇഫ് തുടങ്ങിയ സ്ഥലങ്ങളിലും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
മദീന മേഖലയിലും അൽ- ബഹ, അബഹ, ഖമീസ് മുഷൈത് മേഖലകളിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ബീഷ, സബയ, ദമ്മാദ്, അബു ആരിഷ്, അഹദ് അൽ മസരിഹ, ഫറസൻ, അൽ റീത്ത്, ഹറൂബ്, അൽ ദയേർ, ഫീഫ, അൽ അരിദ, അൽ ഹാർത്ത്, സാംത, തുവൽ, അൽ ഖോബ എന്നിവയുൾപ്പെടെ ജിസാൻ മേഖലയിലും കനത്ത മഴക്ക് സാധ്യതയുണ്ട്.
English Summary:
Weather Warning: Heavy Rainfall Expected in Most Regions of Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.