അസീർ പ്രവാസി സംഘം അബൂബക്കറിന്‍റെ കുടുംബത്തിന് സഹായമെത്തിച്ചു
Mail This Article
×
അബഹ ∙ അസീർ പ്രവാസി സംഘം അബഹ ടൗൺ എ യൂണിറ്റ് മുൻ അംഗം പരേതനായ അബൂബക്കറിന്‍റെ കുടുംബത്തിന് അബഹ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സഹായമെത്തിച്ചു. അസീർ പ്രവാസി സംഘം സെൻട്രൽ കമ്മറ്റി അംഗം മുരളി, മൊഹയിൽ മുൻ പ്രസിഡന്‍റ് മുഹമ്മദാലികൊപ്പം എന്നിവരുടെ സാന്നിധ്യത്തിൽ സിപിഎം തൃത്താല കാവിൽപടി ബ്രാഞ്ച് സെക്രട്ടറി ഗണപതി കുടുംബ സഹായ ഫണ്ട് അബൂബക്കറിന്‍റെ കുടുബത്തിന് കൈമാറി. കേരള പ്രവാസി സംഘം ഏരിയ മെമ്പർ മുഹമ്മദുണ്ണിയും ചടങ്ങിൽ സംബന്ധിച്ചു.
(വാർത്ത: റഷീദ് ചെന്ത്രാപ്പിന്നി)
English Summary:
Asir Pravasi group helped Abu Bakar's family
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.