ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ആദ്യ ഘട്ട കലാ സാഹിത്യ മത്സരങ്ങൾ ആരംഭിച്ചു. മനാമ കെഎംസിസി ഹാളിൽ  നടന്ന ഉദ്ഘാടന സമ്മേളനത്തിലും മത്സരങ്ങളിലുമായി നിരവധി പേർ പങ്കെടുത്തു. കഥാ രചന, കവിതാ രചന, പ്രബന്ധം, ജലഛായം, പെൻസിൽ ഡ്രോയിങ്, സ്‌പോർട് മാഗസിൻ തുടങ്ങി മുപ്പതോളം ഇനങ്ങളിലുള്ള സ്റ്റേജിതര മത്സരങ്ങളാണ് പൂർത്തിയായത്. ആദ്യഘട്ട സാഹിത്യോത്സവ് മത്സരങ്ങൾ സയ്യിദ് ബാഫഖി പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. 'നാട് വിട്ടവർ വരച്ച ജീവിതം' എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വെള്ളിയാഴ്ച്ച ഗലാലിയിൽ  നടക്കുന്ന രണ്ടാം ഘട്ട മത്സരങ്ങളിൽ  വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ, കഥ പറയൽ, ദഫ്, ഖവാലി, നശീദ തുടങ്ങിയ വിവിധ സ്റ്റേജ് മത്സരങ്ങളിൽ റിഫ, മനാമ, മുഹറഖ് എന്നീ സോണുകളിൽ നിന്നുള്ള  മുന്നൂറിൽ പരം പ്രതിഭകൾ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ സംബന്ധിക്കും.

ആർഎസ്​സി ഗ്ലോബൽ എക്സിക്യൂട്ടീവ് ബോർഡ്‌ അംഗം അബ്ദുള്ള രണ്ടത്താണിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ അബ്ദു റഹീം സഖാഫി അത്തിപ്പറ്റ, അബ്ദു റഹീം സഖാഫി വരവൂർ, മുഹമ്മദ്  വി.പി.കെ,  അഡ്വ.ശബീർ, സലാം പെരുവയൽ എന്നിവർ സംബന്ധിച്ചു. സഫ്‌വാൻ സഖാഫി, ഡോക്ടർ നൗഫൽ, മുനീർ സഖാഫി, മുഹമ്മദ് സഖാഫി ഉളിയിൽ, മൻസൂർ അഹ്സനി വടകര, ജാഫർ പട്ടാമ്പി, ജാഫർ ശരീഫ്, പി ടി അബ്ദുറഹ്മാൻ, സലീം കൂത്തുപറമ്പ് , വാരിസ് നല്ലളം, റഷീദ് കണ്ണൂർ , സലാഹുദ്ധീൻ, സാജിദ്, ഹംസ പുളിക്കൽ, റഷീദ് തെന്നല തുടങ്ങിയവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി

English Summary:

Bahrain Sahityotsav 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com