കമാൽ വരദൂരിന്റെ യാത്രാവിവരണം ‘ബോൻജുർ പാരിസ്’ പുറത്തിറക്കി
Mail This Article
×
ഷാർജ ∙ മാധ്യമ പ്രവർത്തകൻ കമാൽ വരദൂരിന്റെ പാരിസ് യാത്രാവിവരണം ‘ബോൻജുർ പാരിസ്’ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശിപ്പിച്ചു. കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയും ചേർന്ന് റീജൻസി ഗ്രൂപ്പ് ഉടമ ഷംസുദീൻ ബിൻ മുഹിയുദ്ദിനിൽ നിന്ന് ആദ്യ പകർപ്പ് ഏറ്റുവാങ്ങി.
പാരിസ് നഗരത്തിലെ കാഴ്ചകളും ചരിത്രവും ലളിതമായ മലയാളത്തിൽ അവതരിപ്പിക്കുന്ന യാത്രാവിവരണമാണ് ‘ബോൻജുർ പാരിസ്’ എന്ന് ഡോ.ബീന ഫിലിപ്പ് പറഞ്ഞു. ദുബായ് കെഎംസിസി പ്രസിഡന്റ് ഡോ.അൻവർ അമീൻ, ഷാർജ കെഎംസിസി പ്രസിഡന്റ് ഹാഷിം നുഞ്ഞേരി, ലിപി അക്ബർ, ഷെരീഫ് ചിറക്കൽ, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് കെ.പി മുഹമ്മദ് പേരോട്, ചന്ദ്രിക കോഴിക്കോട് യൂണിറ്റ് റസിഡന്റ് മാനേജർ മുനീബ് ഹസൻ, കമാൽ വരദൂർ എന്നിവർ പ്രസംഗിച്ചു.
English Summary:
Journalist Kamal Varadur's Paris Travelogue 'Bonjur Paris' was Launched at the Sharjah International Book Fair
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.