ഹരിദാസൻ ആചാരിക്ക് കേളി യാത്രയയപ്പ് നൽകി
Mail This Article
റിയാദ് ∙ കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽഗുവയ്യ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹരിദാസൻ ആചാരിക്ക് യൂണിറ്റ് തലത്തിൽ കേളി യാത്രയയപ്പ് നൽകി. 22വർഷമായി അൽഗുവയ്യയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന ഹരിദാസൻ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്ക് പൊതിനൂർ, തോനക്കാട് സ്വദേശിയാണ്.
യൂണിറ്റ് പ്രസിഡന്റ് നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ രക്ഷധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര കമ്മറ്റി അംഗം കിഷോർ ഇ നിസ്സാം, ഏരിയ പ്രസിഡന്റ് നടരാജൻ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രതിൻ ലാൽ, ശ്യാം, നെൽസൺ, സുരേഷ്, ഏരിയ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൂടാതെ നിരവധി യൂണിറ്റംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി അനീസ് അബൂബക്കർ യൂണിറ്റിന്റെ ഉപഹാരം യാത്രപോകുന്ന ഹരിദാസന് കൈമാറി. യാത്രയയപ്പ് യോഗത്തിന് യൂണിറ്റ് സെക്രട്ടറി സ്വാഗതവും ഹരിദാസൻ ആചാരി നന്ദിയും പറഞ്ഞു.