മസ്കത്തില് 'മെഗാ തിരുവാതിര' ശ്രദ്ധേയമായി
Mail This Article
മസ്‌കത്ത് ∙ 500ൽ അധികം മങ്കമാർ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. ആമിറാത്തിലെ ഇന്റർനാഷനൽ ഹോക്കി സ്‌റ്റേഡിയത്തിൽ നൂറ് കണക്കിന് പേരുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര. മസ്‌കത്തിലെ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരയിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ടീമുകളാണ് ഒത്തുചേർന്നത്.
ഹോക്കി ഒമാനും യുണൈറ്റഡ് തലശ്ശേരി സ്‌പോർട്‌സ് ക്ലബും ചേർന്നൊരുക്കുന്ന ഗൾഫ് ഹോക്കി ഫിയസ്റ്റയുടെ വേദിയിയിലാണ് പടുകൂറ്റൻ തിരുവാതിരക്ക് അരങ്ങൊരുങ്ങിയത്. ആർഎൽവി ബാബു മാസ്റ്ററുടെ ശിക്ഷണത്തിൽ ഒമാനിലെ വിവിധ സംഘടനയിലെ 30 ഓളം ടീച്ചറുമാരുടെ നേതൃത്വത്തിൽ 500 ഓളം വരുന്ന മഹിളാ രത്‌നങ്ങളാണ് ഹോക്കി സ്‌റ്റേഡിയത്തിൽ ചരിത്രമെഴുതിയത്.
ബാബു മാസ്റ്ററിന്റെ കൊറിയോഗ്രാഫി വെറും പതിനെട്ട് ദിവസങ്ങൾ കൊണ്ടാണ് 30 ടീച്ചർമാർ ഓൺലൈനിലും നേരിട്ടും പങ്കെടുത്തവർക്ക് പരിശീലനം നൽകിയത്. സൂർ, ഇബ്ര, ബർക, ഗാല, അസൈബ, ഗുബ്ര, അൽ ഖുവൈർ, റൂവി എന്നീ സ്ഥലങ്ങളിൽ നിന്നാണ് തിരുവാതിര സംഘങ്ങൾ എത്തിയത്. മെഗാ തിരുവാതിര അസ്വദിക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് അമിറാത്തിലെ ഹോക്കി സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
ആർ എൽ വി ബാബുവിനുള്ള പുരസ്‌കാരം ഹോക്കി ഒമാൻ ബോർഡ് മെമ്പർ എൻജിനീയർ താനി അൽ വഹൈബിയും ടി കെ വിജയനും ചേർന്ന് സമ്മാനിച്ചു. ടീച്ചർമാരയ ആർ എൽ വി മൈതിലി സന്ദീപ്, ശാരിക കെ പണിക്കർ, ഇന്ദു ബിജു, മീനു സുരേഷ്, ബിന്ധ്യ പ്രമോദ് നായർ, ദേവിക നായർ, സൗമിയ അശോക്, ദിവ്യ രാജേഷ്, ആശ്രിത രഞ്ജിത്ത്, ദീപ സുമീത്, ആഷിക സതീഷ്, കാർത്തി സുധ മഹേഷ്, നീതു ജെയ്‌സൺ, രേഷ്മ സി ടി, ജേ്യാതി സുധീർ, നിഷാപ്രഭാകർ, നിവേദ്യ വിജയ്, നിമിഷ വിനീത് റഹൂഫിയ, അമൃത റനീഷ്, സരിത ഷെറിൻ, സൗമ്യ ജനീഷ്, മോനിഷ ബിനിൽ, കൃഷ്ണ പ്രിയ, വമിക, ബീന രാധാകൃഷ്ണൻ, വിനീത ഹർഷ രാജേഷ് എന്നിവർക്ക് ടി കെ വിജയൻ മെമന്റൊ നൽകി അനുമോദിച്ചു. മസ്‌കത്ത് മലയാളീസ് ടീമിനെ ഹോക്കി ഒമാനും യുണൈറ്റഡ് തലശേരി സ്‌പോർട്‌സ് ക്ലബും ചേർന്ന് മെമന്റോ നൽകി ആദരിച്ചു. മസ്‌കത്ത് മലയാളീസിന് വേണ്ടി രേഖ പ്രേം, സത്യനാഥ് കെ ഗോപിനാഥ് എന്നിവർ മെഗാ തിരുവാതിരക്ക് നേതൃത്വം നൽകി.