സ്കോളേഴ്സ് ഇന്‍റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് :സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ ചാംപ്യൻ
Mail This Article
×
റാസൽഖൈമ ∙ റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ സിൽവർ ജൂബിലിയുടെ ഭാഗമായി ഇന്‍റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് നടത്തി. വിവിധ എമിറേറ്റുകളിലെ സ്കൂളുകൾ പങ്കെടുത്തു. സ്കൂൾ വൈസ് ചെയർമാൻ താൻസൺ ഹബീബ് മുണ്ടോൾ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു.
ആൺകുട്ടികളുടെ വിഭാഗത്തിൽ റാക് സ്കോളേഴ്സ് ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ ചാംപ്യൻമാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ പബ്ലിക് സ്കൂൾ റാസ് അൽ ഖൈമ ഒന്നാമതെത്തി. റാക് സ്കോളേഴ്സ് ഇന്ത്യൻ പ്രൈവറ്റ് സ്കൂളിലെ മുഹമ്മദ് അമാനും ഇന്ത്യൻ പബ്ലിക് ഹൈ സ്കൂളിലെ കമൽ ജീത് കൗറും ബെസ്റ്റ് പ്ലേയേഴ്സ് ആയി.സ്കോളേഴ്സ് സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ, വൈസ് പ്രിൻസിപ്പൽ പ്രീത, അസിസ്റ്റന്‍റ് മാനേജർ ശ്യാമള പ്രസാദ് എന്നിവർ സമ്മാന ദാനം നിർവഹിച്ചു.
English Summary:
Scholars Inter School Basketball Tournament: Scholars Indian School Champion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.