കാഞ്ഞങ്ങാട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു
Mail This Article
×
അബുദാബി ∙ കാഞ്ഞങ്ങാട് സ്വദേശിയും അബുദാബിയിൽ വ്യാപാരിയുമായ മാണിക്കോത്ത് മഡിയനിൽ എം.പി.ഇർഷാദ് (26) കുഴഞ്ഞുവീണു മരിച്ചു. ഇർഷാദിന്റെ ഉമ്മ മൈമൂന രണ്ടാഴ്ച മുൻപ് നാട്ടിൽ മരിച്ചിരുന്നു.
ഉമ്മയുടെ കബറടക്ക ചടങ്ങും മറ്റും കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് ഇർഷാദ് തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ആറിനാണ് ഇർഷാദ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary:
Kasargod Native Irshad Passed Away In Abu Dhabi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.