ADVERTISEMENT

ദമാം ∙ സൗദിയിൽ ലുലു ഗ്രൂപ്പിന്റെ 63–ാം  ശാഖ ദമാമിലെ അൽഫഖ്രിയയിൽ തുറന്നു. ഖുതുബ് അൽ ദിൻ അൽ ഷാഫി സ്ട്രീറ്റിൽ തുറന്ന പുതിയ ശാഖ വെസ്റ്റ് ദമാം മുനിസിപ്പാലിറ്റി മേധാവി ഫയീസ് ബിൻ അലി അൽ അസ്മരി ഉദ്ഘാടനം ചെയ്തു.

സൗന്ദര്യ വർധക വസ്തുക്കൾ, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം വിഭാഗങ്ങളുണ്ട്.  181 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവുമുണ്ട്. 3 വർഷത്തിനകം സൗദിയിൽ 100 ശാഖകൾ തുറക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്. മക്കയിലും മദീനയിലും 2 മാസത്തിനകം 4 ശാഖകൾ തുറക്കും. ഉദ്ഘാടന ചടങ്ങിൽ ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ഈസ്റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ മോയിസ് നൂറുദ്ദീൻ, എക്സിക്യൂട്ടീവ് മാനേജർ മുഹമ്മദ് ബഷൈത്, അഡ്മിനിസ്ട്രേഷൻ മാനേജർ സായിദ് അൽസുബൈ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Lulu Opens Hypermarket in Al-Fakhriyah, Dammam; New Stores Coming Up in Makkah, Madinah

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com