ADVERTISEMENT

റിയാദ്/ആലപ്പുഴ ∙ സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന സലാഹുദ്ധീൻ (53) നാട്ടിൽ അന്തരിച്ചു. ആലപ്പുഴ ആര്യാട് ആസ്യ മൻസിലിൽ (പള്ളിവെളി) പരേതരായ ഹമീദ് കുഞ്ഞു, ഖദീജുമ്മ ദമ്പതികളുടെ മകനാണ് സലാഹുദ്ധീൻ.

സൗദിയിലെ ഫാസ്റ്റ് ഫുഡ് കമ്പനിയായ ഹെർഫി ഫുഡ് സർവീസ് കമ്പനിയിലെ ട്രക്ക് ഡ്രൈവറായിരുന്നു. 18 വർഷത്തോളമായി ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന സലാഹുദ്ധീൻ, മാസങ്ങൾക്ക്  മുൻപാണ് നീണ്ട അവധിയിൽ നാട്ടിലേക്ക് പോയത്.

ഭാര്യ: ഷാഹിദ, മകൾ: ആസ്യ ഹൈബ.
സലാഹുദ്ദീന്റെ അപ്രതീക്ഷിത വിയോഗത്തിൽ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷൻ പ്രസിഡന്റ് ആന്റണി വിക്ടർ, ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ എന്നിവർ അനുശോചിച്ചു. 

English Summary:

Saudi expatriate Salahuddin passes away in his homeland, Alappuzha.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com