ADVERTISEMENT

ദുബായ് ∙ സ്‌കൂള്‍ ഓഫ് ലൈഫ് സ്‌കില്‍സും ബിസോള്‍ ഗ്ലോബലും സംയുക്തമായി  ലൈഫ് കോച്ച് കോണ്‍വക്കേഷന്‍ ചടങ്ങ് നടത്തി. മാധ്യമപ്രവർത്തകൻ കെ. എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പൽ പ്രമോദ് മഹാജന്‍,  അധ്യാപകൻ ഹാഷിം റിഫായ്, സംരംഭകരായ സി. മുനീര്‍, ബിജു തോമസ്,  ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.  ഡോ. ലിസി ഷാജഹാൻ, ബിജു എം മലയില്‍ എന്നിവർ  പ്രസംഗിച്ചു. 

ആറു മാസത്തെ ലൈഫ് കോച്ചിങ് പ്രോഗ്രാം കഴിഞ്ഞ് ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന 20 ലൈഫ് കോച്ചുമാരുടെ കോണ്‍വക്കേഷന്‍ ചടങ്ങാണ് നടന്നത്. ഇവരില്‍ 12 പേരുടെ പുസ്തകങ്ങളുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. മാധ്യമപ്രവർത്തകൻ നാസര്‍ ബേപ്പൂര്‍ പുസ്തക പ്രകാശനം നടത്തി.    

English Summary:

School of Life Skills and Bisol Global jointly organized the Life Coach Convocation Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com