ദുബായ് കെഎംസിസി രക്തസാക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Mail This Article
ദുബായ് ∙ ധ്രുതഗതിയിൽ യുഎഇ വികസനത്തിലേക്കു കുതിക്കുമ്പോൾ അതിൽ പങ്കാളിയാകുന്ന പ്രവാസി സമൂഹത്തോട് രാജ്യം കാണിക്കുന്ന സ്നേഹവും കരുതലും മാതൃകപരമാണെന്നു മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി പറഞ്ഞു. ദുബായ് കെഎംസിസി സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോവിഡ്, പ്രളയം പോലുള്ള ദുരന്ത, ദുരിത കാലങ്ങളിൽ യുഎഇയിൽ ചെയ്ത പ്രവർത്തനങ്ങൾ ഭരണകൂടം പോലും സ്നേഹാദരങ്ങളോടെ നോക്കികണ്ടതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ അദ്ദേഹം അനുസ്മരിച്ചു.
ദുബായ് കെഎംസിസി ഈദ് അൽ ഇതിഹാദ് ആഘോഷ സമിതി ജനറൽ കൺവീനർ യഹ്‌യ തളങ്കര പരിപാടി ഉദ്ഘാടനം ചെയ്തു. ദുബായ് കെഎംസിസി ട്രഷറർ പി. കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഏറാമല രക്തസാക്ഷിത്വ ദിന പ്രതിജ്ഞക്ക് നേതൃത്വം നൽകി. സിദ്ധിക്ക് ചൗകി, അഷ്‌റഫ് തൊട്ടോളി എന്നിവരുടെ നേതൃത്വത്തിലുള്ള ഹാപ്പിനെസ് ടീം രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ നേർന്നു പരേഡ് നടത്തി. റിയാസ് മാണൂർ ടീമിനെ നിയന്ത്രിച്ചു. കെഎംസിസി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, ഹംസ തൊട്ടിയിൽ, മുഹമ്മദ് പട്ടാമ്പി, ഹസൻ ചാലിൽ, എൻ.കെ ഇബ്രാഹിം, മുസ്തഫ വേങ്ങര, മൊയ്‌ദു ചപ്പാരപടവ്, കെപിഎ സലാം, അഷ്‌റഫ് കൊടുങ്ങല്ലൂർ, എ സി ഇസ്മായിൽ, ഖത്തർ കെഎംസിസി സെക്രട്ടറി ശംസു മടോമ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു.
അബ്ദുൽ കാദർ അരിപാമ്പ്ര സ്വാഗതവും, സി.എച്ച് നൂറുദ്ധീൻ നന്ദിയും പറഞ്ഞു സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ ഖിറാത്ത് നടത്തി. വിദ്യാർഥിനികൾ അവതരിപ്പിച്ച ദേശീയ ഗാനാലാപനവുമുണ്ടായി.