ADVERTISEMENT

അബുദാബി ∙ യുഎഇയിൽ അടുത്തമാസ(ഡിസംബര്‍)ത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബറിലേതിനേക്കാളും പെട്രോളിന് 13 ഫിൽസ് വരെ കുറഞ്ഞു. അതേസമയം ഡീസലിന് 1 ഫിൽസ് കൂടുകയും ചെയ്തു. നാളെ(1) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. 

പെട്രോൾ വില വിശദമായി
∙ സൂപ്പർ98 - ലിറ്ററിന് 2.61 ദിർഹം. (നവംബറിൽ ലിറ്ററിന് 2.74   ദിർഹം). വ്യത്യാസം 13 ഫിൽസ്. 
∙ സ്പെഷൽ 95 - ലിറ്ററിന്  2.50 ദിർഹം. (നവംബറിൽ 2.63   ദിര്‍ഹം). വ്യത്യാസം 13 ഫിൽസ്. 
∙ ഇ–പ്ലസ് 91- ലിറ്ററിന് 2.43 ദിർഹം(നവംബറിൽ 2.55  ദിർഹം). വ്യത്യാസം 12 ഫിൽസ്.‍ 
∙ ഡീസൽ - ലിറ്ററിന് 2.68 ദിർഹം. (നവംബറിൽ ലിറ്ററിന് 2.67 ദിർഹം). വ്യത്യാസം 1 ഫിൽസ്.

ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഡിസംബറിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നത് കഴിഞ്ഞ മാസത്തേക്കാൾ 6.12 ദിർഹം മുതൽ 9.62 ദിർഹം വരെ കുറവായിരിക്കും. തുടർച്ചയായ രണ്ട് മാസം വില കുറഞ്ഞ ശേഷം നവംബറിൽ യുഎഇയിൽ ഇന്ധന വില കൂടിയിരുന്നു. 2015-ൽ യുഎഇ പെട്രോൾ വിലനിയന്ത്രണം നീക്കുകയും ആഗോള വിലയുമായി ബന്ധപ്പെടുത്തുകയും ചെയ്തതിനാൽ എല്ലാ മാസാവസാനവും നിരക്ക് പരിഷ്കരിക്കുന്നു.  ഊർജ മന്ത്രാലയം അംഗീകരിച്ച ഇന്ധന വിലയാണ് എല്ലാ മാസവും നിർണയിക്കുന്നത്.  

uae-petrol-diesel-prices-for-next-month-announced-1
English Summary:

UAE: Petrol, diesel prices for next month announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com