7 എമിറേറ്റുകളിലും ഔദ്യോഗിക പരിപാടികൾ; ദേശീയ ദിനാഘോഷം ലൈവായി കാണാം

Mail This Article
അബുദാബി ∙ യുഎഇയുടെ ദേശീയദിനാഘോഷ പരിപാടികൾ (ഈദ് അൽ ഇത്തിഹാദ്) നേരിട്ടും ലൈവ് സ്ട്രീമിങ് വഴിയും കാണാൻ അവസരം. 7 എമിറേറ്റുകളിലും ഔദ്യോഗിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഈദ് അൽ ഇത്തിഹാദിന്റെ വെബ്സൈറ്റ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, യുട്യൂബ്, ടിക്ടോക്, എക്സ് തുടങ്ങിയ സമൂഹമാധ്യമ പേജുകളിൽ #EidAlEtihad53, #UAE53 എന്നീ ഹാഷ് ടാഗിലും ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.
ഔദ്യോഗിക പരിപാടികൾ
∙ അബുദാബി
ഖലീഫ സിറ്റിയിലെ ഖലീഫ സ്‌ക്വയർ, ഇത്തിഹാദ് അരീന, അൽവത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, അൽഷംഖ സിറ്റി, അൽ ഫലാഹ് സിറ്റി, മജ് ലിസ് അബുദാബി.
∙ അൽദഫ്ര
ഡൽമയിലെ ഹറത് പാർക്ക്, അൽ സിലയിലെ ഷബാന പാർക്ക്, ഗയാതിയിലെ സായിദ് അൽഖൈർ പാർക്ക്, ലിവയിലെ വെഡ്ഡിങ് ഹാൾ, അൽ മിർഫയിലെ അൽ മുഗയ്റ പാർക്ക്, അൽ മുഗയ്റ ബേ, പടിഞ്ഞാറൻ മേഖലയിലെ മജ് ലിസ്.
∙ അൽഐൻ
ഖസർ അൽ മുവൈജി, അൽഐൻ ഒയാസിസ്, അൽ ജാഹിലി ഫോർട്ട്, അൽഐൻ സ്ക്വയർ.
∙ദുബായ്
ദുബായ് ഫെസ്റ്റിവൽ സിറ്റി, ഔട്‌ലെറ്റ് വില്ലേജ് മാൾ, അൽവർഫ (ഫെർജാൻ ദുബായ്), ഹത്തയിലെ വാദി ഹബ്, ഗ്ലോബൽ വില്ലേജ്.
∙ ഷാർജ
ഷാർജ നാഷനൽ പാർക്ക്, അൽദെയ്ദ് ഫോർട്ട്.
∙ അജ്മാൻ
മർസ അജ്മാൻ, അൽജുർഫ് ഫാമിലി പാർക്ക്.
∙ ഉമ്മുൽ ഖുവൈൻ
അൽഖോർ വാട്ടർ ഫ്രണ്ട്
∙ റാസൽഖൈമ
അൽ മനാർ മാൾ.
∙ ഫുജൈറ
അമ്പ്രല്ല ബീച്ച്, ഫുജൈറ കോർണിഷ്.