ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി സംഘടിപ്പിക്കുന്ന ഇന്റര്‍ചര്‍ച്ച് ക്രിസ്മസ് കരോള്‍ ഗാന മത്സരം ഹാലേല്‍ 2024 ഇന്ന് വൈകിട്ട് ആറ് മണി മുതല്‍ മര്‍ത്തശ്മൂനി പള്ളിയില്‍ വച്ച് നടക്കും. ഒമാനിലുള്ള വിവിധ ക്രൈസ്തവ സഭകളിലെ 11 ഗായക സംഘങ്ങള്‍ മാറ്റുരക്കും.

പ്രശസ്ത ഗായകന്‍ ഫാ. സേവേറിയോസ് തോമസ് ആണ് പ്രധാന വിധികര്‍ത്താവ്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഫാ. ജോര്‍ജി ജോണ്‍ കട്ടച്ചിറ, ഇടവക ട്രസ്റ്റി തോമസ് രാജന്‍, ഇടവക സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കണ്‍വീനറായ എബ്രഹാം കല്ലറക്കലിന്റെയും നേതൃത്വത്തില്‍ 101 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

English Summary:

Interchurch Christmas Carol Singing Competition In Oman

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com